Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Super Singers

America

കെ​എ​ച്ച്എ​ൻ​എ സൂ​പ്പ​ർ സിം​ഗേ​ഴ്സ്: കെ.​എ​സ്. ചി​ത്ര ഉ​ദ്ഘാ​ട​നം ചെ​യ്തു

ഫ്ലോ​റി​ഡ: കേ​ര​ള ഹി​ന്ദൂ​സ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക (കെ​എ​ച്ച്എ​ൻ​എ) സം​ഘ​ടി​പ്പി​ക്കു​ന്ന സൂ​പ്പ​ർ സിം​ഗേ​ഴ്സ് ര​ണ്ടാം സീ​സ​ൺ സം​ഗീ​ത മ​ത്സ​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങ് ഞാ​യ​റാ​ഴ്ച ഓ​ൺ​ലെെ​നാ​യി ന​ട​ന്നു. സു​ന്ദ​ര നാ​രാ​യ​ണ ഗാ​നാ​ഞ്ജ​ലി ട്ര​സ്റ്റി​ന്‍റെ സ്പോ​ൺ​സ​ർ​ഷി​പ്പി​ലാ​ണ് പ​രി​പാ​ടി അ​ര​ങ്ങേ​റു​ന്ന​ത്.

അ​ഞ്ജ​ന പ്ര​യാ​ഗ​യും സു​നി​ത മേ​നോ​നും അ​വ​താ​ര​ക​രാ​യ ച​ട​ങ്ങി​ന് ഹ​രി​കൃ​ഷ്ണ കോ​യി​പ്പ​ള്ളി​ൽ ആ​ല​പി​ച്ച പ്രാ​ർ​ഥ​നാ​ഗാ​ന​ത്തോ​ടെ തി​ര​ശീ​ല ഉ​യ​ർ​ന്നു. സൂ​പ്പ​ർ സിം​ഗേ​ഴ്സ് ചെ​യ​ർ സ​തീ​ഷ് അ​മ്പാ​ടി സ്വാ​ഗ​തം ആ​ശം​സി​ച്ചു.

അ​ഞ്ച് വ​ർ​ഷം മു​മ്പ് ന​ട​ന്ന ഒ​ന്നാം സീ​സ​ണി​ന്‍റെ വി​ജ​യ​ഗാ​ഥ​യും ര​ണ്ടാം സീ​സ​ൺ അ​തി​ലും മി​ക​ച്ച​താ​ക്കാ​നു​ള്ള പ​ദ്ധ​തി​ക​ളും അ​ദ്ദേ​ഹം പ​ങ്കു​വ​ച്ചു. അ​തി​നു​ശേ​ഷം, കെ​എ​ച്ച്എ​ൻ​എ​യു​ടെ പ്ര​സി​ഡ​ന്‍റ് ഉ​ണ്ണി​കൃ​ഷ്ണ​ൻ ഏ​വ​രെ​യും അ​ഭി​സം​ബോ​ധ​ന ചെ​യ്തു സം​സാ​രി​ച്ചു.

വി​ശി​ഷ്‌​ടാ​തി​ഥി​ക​ൾ ഉ​ൾ​പ്പെ​ട്ട ഏ​വ​രെ​യും ഒ​രി​ക്ക​ൽ​ക്കൂ​ടി സ്വാ​ഗ​തം ചെ​യ്ത അ​ദ്ദേ​ഹം, അ​മേ​രി​ക്ക​യി​ൽ വ​ള​രു​ന്ന കു​ട്ടി​ക​ൾ​ക്ക് ഭാ​ര​തീ​യ സം​സ്കാ​ര​ത്തി​ലേ​ക്കും സം​ഗീ​ത​ത്തി​ലേ​ക്കു​മു​ള്ള പാ​ല​മാ​യി​രി​ക്കും കെ​എ​ച്ച്എ​ൻ​എ ഒ​രു​ക്കു​ന്ന ഈ ​സം​ഗീ​ത പ​രി​പാ​ടി എ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കെ​എ​ച്ച്എ​ൻ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന ഇ​ത്ത​രം സം​രം​ഭ​ങ്ങ​ൾ പ്ര​വാ​സി സ​മൂ​ഹ​ത്തി​ന്‍റെ സാം​സ്കാ​രി​ക അ​ടി​ത്ത​റ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ൽ നി​ർ​ണാ​യ​ക​മാ​ണെ​ന്നും പു​തു​ത​ല​മു​റ​യു​ടെ ക​ഴി​വു​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ൽ സം​ഘ​ട​ന പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

 

Latest News

Corehub Up